Please find how it appeared in my gmail from the attachment. Also, find
another mail from another member.
vks
On 4/30/07, Sajith VK <sajithvk_at_gmail.com > wrote:
>
> Sending my previous mail in Malayalam, to check if the problem persist.
> Kindly reply to this mail, if you cant read it, and say how this
> appears....
>
> സുഹൃത്തുക്കളേ,
> മലയാളം കമ്പ്യൂട്ടിംഗിങ്ങിന്റെ ഇപ്പൊഴത്തെ സ്റ്റാറ്റസ്
> വിശദീകരിക്കപ്പെടേണ്ടത് ആവശ്യമാണെന്നുതോന്നു.
>
> ഞാന് ആദ്യകാലത്ത് കണ്ട മലയാളം കമ്പ്യൂട്ടിംഗ് Font Encoding എന്ന തത്വത്തെ
> അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇപ്പൊഴും വിവിധ മലയാളം പത്രങ്ങളുടെയൊക്കെ
> വെബ് സൈറ്റ് ഈ
> രീതിയിലാണ് പ്രവര്ത്തിക്കുന്നത്. എന്നാല് ഇതിന് ഒരുപാട് പോരായ്മകളുണ്ട്.
> ഉദാഹരണത്തിന്
> ഒരാള് മലയാളം എഴുതാന് ഉപയോഗിച്ച അതേ ഫോണ്ട് ഉപയോഗിച്ചേ മറ്റൊരാള്ക്ക് അത്
> വായിക്കാന് പറ്റൂ.. ആ ഫോണ്ടില്ലെങ്കില് അര്ഥമില്ലാത്ത കുറേ ചിഹ്നങ്ങള്
> പ്പോലെ തോന്നും...
> മലയാളം അക്ഷരമാലാ ക്രമത്തിലാക്കല് (സോര്ട്ടിംഗ്) പോലുള്ള സംവിധാനവും ഇതില്
> സാധ്യമല്ലായിരുന്നു.
>
> യൂനീകോഡ് (unicode.org ) പ്രസ്ഥാനമാണ് ഇതിന് പോംവഴി നിര്ദ്ദേശിച്ചത്.
> ലോകത്തിലെ
> എല്ലാഭാഷകളിലുമുള്ള എല്ലാ അക്ഷരങ്ങള്ക്കും പ്രത്യേക അക്കം
> നല്കികൊണ്ടായിരുന്നു ഇത്. UTF-8
> എന്ന എന്കോഡിംഗ് രീതിയും ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. യൂനീകോഡിലെ
> മലയാളം
> ഡോക്യുമെന്റുകള് വായിക്കണമെങ്കില് മലയാളം ഉള്ള ഏതെങ്കിലും യൂനീകോഡ് ഫോണ്ട്
> വേണം.
> അഞ്ജലി, രചന തുടങ്ങിയവയിലൊന്ന്.
>
> എന്നാല് യൂനീകോഡ് മലയാളം റെന്ഡര് ചെയ്യുക അല്പം സങ്കീര്ണ്ണമാണ്. കുറേ
> വര്ഷങ്ങളായിതന്നെ ഗ്നൂ/ലിനക്സ് ഇത് സപ്പോര്ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്
> വിന്ഡോസും (XP
> മുതലാണെന്നുതോന്നുന്നു..). രണ്ടിലും റെന്ഡറിംഗ് എററുകള് ഉണ്ട്. എങ്കിലും ഒരു
> വലിയ പരിധി
> വരെ ഉപയോഗ പ്രദമായ അവസ്ഥയിലേക്ക് യൂനീകോഡ് മലയാളം മുന്നേറിയിട്ടുണ്ട്......
>
> മലയാളം വിക്കിപ്പീഡിയ (ml.wikipedia.org ) കണ്ടിട്ടുണ്ടോ? മലയാളം യൂനീകോഡ്
> അടിസ്ഥാനത്തിലാണ് അത് പ്രവര്ത്തിക്കുന്നത്. നൂറുകണക്കിനു മലയാളം ബ്ലോഗുകള്
> ഇപ്പോഴുണ്ട്,
> ഇന്റര്നെറ്റിലെ മലയാളികളുടെ നല്ല കൂട്ടായ്മയായി അത് വളര്ന്നിട്ടുമുണ്ട്...
>
> ഇത്രയൊക്കെ പറഞ്ഞത് മലയാളം കമ്പ്യൂട്ടിംഗ് ഇന്ന് ഉപയോഗപ്രദമായ ഒരു
> തലത്തിലെത്തിയിരിക്കുന്നു,
> ആശയവിനിമയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന് കാണിക്കാനാണ്.
> ചില്ല്
> എന്കോഡിംഗ് വിവാദം, ചില റെന്ഡറിംഗ് പ്രശ്നങ്ങള് തുടങ്ങിയവ
> പ്രശ്നങ്ങളുണ്ടെങ്കിലും.
> സാങ്കേതികവിദ്യ പൂര്ണ്ണമായും ശരിയാവട്ടെ എന്നിട്ട് ഉപയോഗിക്കാം എന്ന് പറഞ്ഞ്
> ഒഴിഞ്ഞുമാറേണ്ട
> കാലഘട്ടം കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, മലയാളം ഉപയോഗിക്കുന്നതിലൂടെ
> ഇവിടുത്തെ ചര്ച്ചയില്
> കൂടുതല് പേര് പങ്കെടുക്കും എന്നും കരുതാം...
>
> ഇനി ഇത് എങ്ങനെ ഉപയോഗിക്കാം?
> വായിക്കാന്
> യൂനീക്കോഡ് ഫോണ്ട് ഇന്സ്റ്റാള് ചെയ്യണം. അഞ്ജലി പഴയലിപി ഫോണ്ടായിരിക്കാം
> അഭികാമ്യം.
> ഗ്നൂ/ലിനക്സില് Language support ല് മലയാളം കൂടി ചേര്ക്കുക, ഫോണ്ടുള്പ്പെടെ
> എല്ലാം
> വന്നോളും... എങ്കിലും കുറച്ച് പ്രശ്നങ്ങളുണ്ടാവാം, അവ
> പരിഹരിക്കുന്നതിനെക്കുറിച്ച് പിന്നീട് നോക്കാം.
>
> എഴുതാന്
> ഗ്നൂ/ലിനക്സില് മലയാളം ഇന്സ്ക്രിപ്റ്റ് കീ ബോര്ഡ് ഉണ്ട്, അത് തിരഞ്ഞെടുത്താല്
> മതി. ഇനി
> ട്രാന്സിലിട്രേഷന് (amma എന്നെഴുതിയാല് അമ്മ എന്ന് കാണിക്കുന്ന രീതി,
> മംഗ്ലീഷ്)
> വേണമെങ്കില് മൊഴി കീമാന് ഇന്സ്റ്റാള് ചെയ്യണം.
> http://linux-n-malayalam.blogspot.com/2006/11/610.html എന്ന പേജ് കാണുക.
> വിന്ഡോസില് വരമൊഴി എന്ന സ്വതന്ത്ര സോഫ്റ്റ് വെയര് ഇന്സ്റ്റാള് ചെയ്യുക, ഇത്
> മുകളില് പറഞ്ഞ ട്രാന്സിലിട്രേഷന് രീതിയിലാണ്.
>
> ഈ ലിസ്റ്റില് കണ്ട പ്രശ്നങ്ങള്
> ഈ ഗ്രൂപ്പില് വന്ന മലയാളം മെയിലുകളില് ഒരു പാട് പ്രശ്നങ്ങള് കണ്ടിരുന്നു.
> ഇതിനെ മൂന്നായി
> തിരിക്കുന്നു.
>
> 1. മലയാളം ചിലര്ക്ക് വായിക്കാന് പറ്റുന്നില്ല. ചിലര്ക്ക് മലയാളം മെയിലുകള്
> കേവലം
> ചതുരങ്ങളായോ ചോദ്യചിഹ്നങ്ങളായോ ആയിരിക്കും കാണുന്നത്. ഇത് പ്രധാനമായും
> മലയാളം ഫോണ്ട്
> ഇല്ലാത്തതിനാലായിരിക്കും. അഞ്ജലി യൂനീകോഡ് ഫോണ്ട് ഇന്സ്റ്റാള് ചെയ്യുക. വളരെ
> പഴയ
> സിസ്റ്റമാണെങ്കില് (ഉദാ: വിന്ഡോസ് 98) യൂനീകോഡ് മലയാളം വായിക്കാന്
> പറ്റുമെന്ന്
> തോന്നുന്നില്ല.......
>
> 2. ആര്ക്കും വായിക്കാന് പറ്റാത്തത്: ഇത് ഒന്നുകില് ആദ്യം പറഞ്ഞ ഫോണ്ട്
> എന്കോഡിംങ്
> രീതിയില് മലയാളം ടൈപ്പ് ചെയ്തതാണ്. ISM തുടങ്ങി ഡി.ടി.പി ക്കാറുപയോഗിക്കുന്ന
> മലയാളം
> പാക്കേജുകള് ഫോണ്ട് എന്കോഡിംങ് രീതിയാണ്,യൂനീകോഡല്ല... യൂനീകോഡല്ലാത്ത
> മലയാളം
> ഗ്രൂപ്പിലേക്കയക്കരുത്, മറ്റാര്ക്കും വായിക്കാന് പറ്റില്ല. രണ്ടാനത്തെ
> സാധ്യത, അക്ഷര
> എന്കോഡിംഗ് എന്നിടത്ത് UTF-8 എന്നു വരാത്തതാണ്. ഗൂഗിള് ഗ്രൂപ്പില് ഇങ്ങനെ
> ഒരു പ്രശ്നം
> കണ്ടിട്ടില്ല.....
>
> 3. അക്ഷരത്തെറ്റുപോലെ തോന്നുന്ന ചില റെന്ഡറിംഗ് എററുകള്. ചില റെന്ഡറിംഗ്
> പ്രശ്നങ്ങള് ഇപ്പോഴും മാറിയിട്ടില്ല. കാര്യം വായിച്ചല് മനസ്സിലാവുന്നു
> എന്നതിനാല് ഇതിനെ
> അവഗണിക്കാം.. പിന്നീട് ശരിയാവും....
>
> --
> Sajith VK
> Change the rules, or the rules will change you :Kumaranasan
>
> >
>
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:50 IST