Hello VKS,
Your mail gives a clear picture on the issue.
From the screenshot of rendering my mail, it seems that unicode rendering is
not proper
in your machine.
If you are using GNU/Linux, enable malayalam in language supports
( System -> Administration -> Language supports )
If you are in Windows+ firefox, install Anjali-OldLipi font, and make it
default. See
http://evuraan.blogspot.com/2005/02/how-to-read-malayalam-newspapers-using.html
If the problem persists, let me know...
The second screenshot shows that it was typed in font-encoding method, using
ISM or
some other software. The content can be displayed only using the same font,
leave it...
On 5/1/07, Sasidharan vk <vksasidharan_at_gmail.com> wrote:
>
> Please find how it appeared in my gmail from the attachment. Also, find
> another mail from another member.
> vks
>
> On 4/30/07, Sajith VK < sajithvk_at_gmail.com > wrote:
> >
> > Sending my previous mail in Malayalam, to check if the problem persist.
> > Kindly reply to this mail, if you cant read it, and say how this
> > appears....
> >
> > സുഹൃത്തുക്കളേ,
> > മലയാളം കമ്പ്യൂട്ടിംഗിങ്ങിന്റെ ഇപ്പൊഴത്തെ സ്റ്റാറ്റസ്
> > വിശദീകരിക്കപ്പെടേണ്ടത് ആവശ്യമാണെന്നുതോന്നു.
> >
> > ഞാന് ആദ്യകാലത്ത് കണ്ട മലയാളം കമ്പ്യൂട്ടിംഗ് Font Encoding എന്ന തത്വത്തെ
> > അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇപ്പൊഴും വിവിധ മലയാളം പത്രങ്ങളുടെയൊക്കെ
> > വെബ് സൈറ്റ് ഈ
> > രീതിയിലാണ് പ്രവര്ത്തിക്കുന്നത്. എന്നാല് ഇതിന് ഒരുപാട് പോരായ്മകളുണ്ട്.
> > ഉദാഹരണത്തിന്
> > ഒരാള് മലയാളം എഴുതാന് ഉപയോഗിച്ച അതേ ഫോണ്ട് ഉപയോഗിച്ചേ മറ്റൊരാള്ക്ക് അത്
> > വായിക്കാന് പറ്റൂ.. ആ ഫോണ്ടില്ലെങ്കില് അര്ഥമില്ലാത്ത കുറേ ചിഹ്നങ്ങള്
> > പ്പോലെ തോന്നും...
> > മലയാളം അക്ഷരമാലാ ക്രമത്തിലാക്കല് (സോര്ട്ടിംഗ്) പോലുള്ള സംവിധാനവും ഇതില്
> > സാധ്യമല്ലായിരുന്നു.
> >
> > യൂനീകോഡ് (unicode.org ) പ്രസ്ഥാനമാണ് ഇതിന് പോംവഴി നിര്ദ്ദേശിച്ചത്.
> > ലോകത്തിലെ
> > എല്ലാഭാഷകളിലുമുള്ള എല്ലാ അക്ഷരങ്ങള്ക്കും പ്രത്യേക അക്കം
> > നല്കികൊണ്ടായിരുന്നു ഇത്. UTF-8
> > എന്ന എന്കോഡിംഗ് രീതിയും ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. യൂനീകോഡിലെ
> > മലയാളം
> > ഡോക്യുമെന്റുകള് വായിക്കണമെങ്കില് മലയാളം ഉള്ള ഏതെങ്കിലും യൂനീകോഡ് ഫോണ്ട്
> > വേണം.
> > അഞ്ജലി, രചന തുടങ്ങിയവയിലൊന്ന്.
> >
> > എന്നാല് യൂനീകോഡ് മലയാളം റെന്ഡര് ചെയ്യുക അല്പം സങ്കീര്ണ്ണമാണ്. കുറേ
> > വര്ഷങ്ങളായിതന്നെ ഗ്നൂ/ലിനക്സ് ഇത് സപ്പോര്ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്
> > വിന്ഡോസും (XP
> > മുതലാണെന്നുതോന്നുന്നു..). രണ്ടിലും റെന്ഡറിംഗ് എററുകള് ഉണ്ട്. എങ്കിലും
> > ഒരു വലിയ പരിധി
> > വരെ ഉപയോഗ പ്രദമായ അവസ്ഥയിലേക്ക് യൂനീകോഡ് മലയാളം
> > മുന്നേറിയിട്ടുണ്ട്......
> >
> > മലയാളം വിക്കിപ്പീഡിയ (ml.wikipedia.org ) കണ്ടിട്ടുണ്ടോ? മലയാളം യൂനീകോഡ്
> > അടിസ്ഥാനത്തിലാണ് അത് പ്രവര്ത്തിക്കുന്നത്. നൂറുകണക്കിനു മലയാളം ബ്ലോഗുകള്
> > ഇപ്പോഴുണ്ട്,
> > ഇന്റര്നെറ്റിലെ മലയാളികളുടെ നല്ല കൂട്ടായ്മയായി അത് വളര്ന്നിട്ടുമുണ്ട്...
> >
> > ഇത്രയൊക്കെ പറഞ്ഞത് മലയാളം കമ്പ്യൂട്ടിംഗ് ഇന്ന് ഉപയോഗപ്രദമായ ഒരു
> > തലത്തിലെത്തിയിരിക്കുന്നു,
> > ആശയവിനിമയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന് കാണിക്കാനാണ്.
> > ചില്ല്
> > എന്കോഡിംഗ് വിവാദം, ചില റെന്ഡറിംഗ് പ്രശ്നങ്ങള് തുടങ്ങിയവ
> > പ്രശ്നങ്ങളുണ്ടെങ്കിലും.
> > സാങ്കേതികവിദ്യ പൂര്ണ്ണമായും ശരിയാവട്ടെ എന്നിട്ട് ഉപയോഗിക്കാം എന്ന്
> > പറഞ്ഞ് ഒഴിഞ്ഞുമാറേണ്ട
> > കാലഘട്ടം കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, മലയാളം ഉപയോഗിക്കുന്നതിലൂടെ
> > ഇവിടുത്തെ ചര്ച്ചയില്
> > കൂടുതല് പേര് പങ്കെടുക്കും എന്നും കരുതാം...
> >
> > ഇനി ഇത് എങ്ങനെ ഉപയോഗിക്കാം?
> > വായിക്കാന്
> > യൂനീക്കോഡ് ഫോണ്ട് ഇന്സ്റ്റാള് ചെയ്യണം. അഞ്ജലി പഴയലിപി ഫോണ്ടായിരിക്കാം
> > അഭികാമ്യം.
> > ഗ്നൂ/ലിനക്സില് Language support ല് മലയാളം കൂടി ചേര്ക്കുക,
> > ഫോണ്ടുള്പ്പെടെ എല്ലാം
> > വന്നോളും... എങ്കിലും കുറച്ച് പ്രശ്നങ്ങളുണ്ടാവാം, അവ
> > പരിഹരിക്കുന്നതിനെക്കുറിച്ച് പിന്നീട് നോക്കാം.
> >
> > എഴുതാന്
> > ഗ്നൂ/ലിനക്സില് മലയാളം ഇന്സ്ക്രിപ്റ്റ് കീ ബോര്ഡ് ഉണ്ട്, അത്
> > തിരഞ്ഞെടുത്താല് മതി. ഇനി
> > ട്രാന്സിലിട്രേഷന് (amma എന്നെഴുതിയാല് അമ്മ എന്ന് കാണിക്കുന്ന രീതി,
> > മംഗ്ലീഷ്)
> > വേണമെങ്കില് മൊഴി കീമാന് ഇന്സ്റ്റാള് ചെയ്യണം.
> > http://linux-n-malayalam.blogspot.com/2006/11/610.html എന്ന പേജ് കാണുക.
> > വിന്ഡോസില് വരമൊഴി എന്ന സ്വതന്ത്ര സോഫ്റ്റ് വെയര് ഇന്സ്റ്റാള് ചെയ്യുക, ഇത്
> > മുകളില് പറഞ്ഞ ട്രാന്സിലിട്രേഷന് രീതിയിലാണ്.
> >
> > ഈ ലിസ്റ്റില് കണ്ട പ്രശ്നങ്ങള്
> > ഈ ഗ്രൂപ്പില് വന്ന മലയാളം മെയിലുകളില് ഒരു പാട് പ്രശ്നങ്ങള് കണ്ടിരുന്നു.
> > ഇതിനെ മൂന്നായി
> > തിരിക്കുന്നു.
> >
> > 1. മലയാളം ചിലര്ക്ക് വായിക്കാന് പറ്റുന്നില്ല. ചിലര്ക്ക് മലയാളം മെയിലുകള്
> > കേവലം
> > ചതുരങ്ങളായോ ചോദ്യചിഹ്നങ്ങളായോ ആയിരിക്കും കാണുന്നത്. ഇത് പ്രധാനമായും
> > മലയാളം ഫോണ്ട്
> > ഇല്ലാത്തതിനാലായിരിക്കും. അഞ്ജലി യൂനീകോഡ് ഫോണ്ട് ഇന്സ്റ്റാള് ചെയ്യുക.
> > വളരെ പഴയ
> > സിസ്റ്റമാണെങ്കില് (ഉദാ: വിന്ഡോസ് 98) യൂനീകോഡ് മലയാളം വായിക്കാന്
> > പറ്റുമെന്ന്
> > തോന്നുന്നില്ല.......
> >
> > 2. ആര്ക്കും വായിക്കാന് പറ്റാത്തത്: ഇത് ഒന്നുകില് ആദ്യം പറഞ്ഞ ഫോണ്ട്
> > എന്കോഡിംങ്
> > രീതിയില് മലയാളം ടൈപ്പ് ചെയ്തതാണ്. ISM തുടങ്ങി ഡി.ടി.പി
> > ക്കാറുപയോഗിക്കുന്ന മലയാളം
> > പാക്കേജുകള് ഫോണ്ട് എന്കോഡിംങ് രീതിയാണ്,യൂനീകോഡല്ല... യൂനീകോഡല്ലാത്ത
> > മലയാളം
> > ഗ്രൂപ്പിലേക്കയക്കരുത്, മറ്റാര്ക്കും വായിക്കാന് പറ്റില്ല. രണ്ടാനത്തെ
> > സാധ്യത, അക്ഷര
> > എന്കോഡിംഗ് എന്നിടത്ത് UTF-8 എന്നു വരാത്തതാണ്. ഗൂഗിള് ഗ്രൂപ്പില് ഇങ്ങനെ
> > ഒരു പ്രശ്നം
> > കണ്ടിട്ടില്ല.....
> >
> > 3. അക്ഷരത്തെറ്റുപോലെ തോന്നുന്ന ചില റെന്ഡറിംഗ് എററുകള്. ചില റെന്ഡറിംഗ്
> > പ്രശ്നങ്ങള് ഇപ്പോഴും മാറിയിട്ടില്ല. കാര്യം വായിച്ചല് മനസ്സിലാവുന്നു
> > എന്നതിനാല് ഇതിനെ
> > അവഗണിക്കാം.. പിന്നീട് ശരിയാവും....
> >
> > --
> > Sajith VK
> > Change the rules, or the rules will change you :Kumaranasan
> >
> >
> >
>
> >
>
>
-- Sajith VK Change the rules, or the rules will change you :Kumaranasan --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on ബു മെ 02 2007 - 09:15:02 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:50 IST