[കേ.ശാ.സാ.പ] ചര്‍ച്ചകള്‍ മലയാളത്തില്‍

From: Arun Ravi <arunravi.signs_at_gmail.com>
Date: Sat, 26 May 2007 02:02:32 +0530

സുഹൃത്തുക്കളെ,

ചര്‍ച്ചകള്‍ കഴിയുമെങ്കില്‍ മലയാളത്തിലാക്കുവാന്‍ ശ്രമിക്കുമോ?
ഗുണങ്ങള്‍ പലതാണ്.

1. കൂടുതല്‍ വിപുലമായ പങ്കെടുക്കലുകള്‍
2. മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന മറ്റു കമ്മ്യൂണിറ്റികളുമായുള്ള
ബന്ധം/കൊടുക്കല്‍ വാങ്ങലുകള്‍ (ഉദാ: ബ്ലോഗുകള്‍ / മലയാളം വിക്കിപ്പീഡിയ /
മറ്റു ചര്‍ച്ചാ ഗ്രൂപ്പുകള്‍ എന്നിവ)
3. കൂടുതല്‍ ജൈവമായ ചര്‍ച്ചാ വിഷയങ്ങള്‍. (ഭാഷ നമ്മുടെ ചര്‍ച്ചകളുടെ
മുന്‍‌ഗണനകളെ സ്വാധീനിക്കാറുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്)
4. അച്ചടി മാധ്യമങ്ങളിലേക്കുള്ള എളുപ്പ വഴികള്‍ (ചുരുങ്ങിയ പക്ഷം
ശാസ്ത്രഗതിയിലെങ്കിലും ഈക്കൂട്ടത്തില്‍ ഏതെങ്കിലും ചര്‍ച്ച
പ്രസിദ്ധീകരിക്കണമെങ്കില്‍ / പരാമര്‍ശിക്കപ്പെടണമെങ്കില്‍)

മാത്രവുമല്ല ഡിജിറ്റല്‍ ഡിവൈഡിനെയൊക്കെ പറ്റി വളരേയേറെ ഉല്‍ക്കണ്ഠകള്‍ വളരുന്ന
ഈ കാ‍ലഘട്ടത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുഹൃത്തുക്കളെങ്കിലും പ്രാദേശിക
ഭാഷയില്‍ അറിവു പ്രചരിപ്പിക്കപ്പെടുന്നതിനും സമാഹരിക്കപ്പെടുന്നതിനും
സംഭാവനകള്‍ നല്‍കണം എന്ന് എനിക്കു തോന്നുന്നു. വിക്കിപ്പീഡിയയിലേക്കുള്ള
സംഭാവനകളും അതില്‍ പെടും.അതു മറ്റൊരു ചര്‍ച്ചയാവുന്നതാവും നല്ലതെന്നുള്ളതിനാല്‍
കൂടുതല്‍ വിശദീകരിക്കുന്നില്ല

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

http://varamozhi.wikia.com/wiki/Varamozhi

ചിന്തകള്‍ പങ്കു വയ്ക്കുക.

-- 
അരുണ്‍ രവി
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---
Received on ശ മെ 26 2007 - 15:47:22 IST

This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST