[കേ.ശാ.സാ.പ] Re: ചര്‍ച്ചകള്‍ മലയാളത്തില്‍

From: Arun Ravi <arunravi.signs_at_gmail.com>
Date: Sat, 26 May 2007 17:52:54 +0530

മലയാളം എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട് ഭാഷ അറിയാത്തതല്ല, സാങ്കേതിക
പരിമിതികള്‍ മൂലമുള്ളതാണെങ്കില്‍ അതിനെ മറികടക്കുവാനുള്ള ഉപാധികള്‍ നമുക്കിന്നു
ലഭ്യമാണ്. മലയാളത്തെ സംസാരിക്കുന്ന അതേ പോലെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുവാന്‍
(ഉദാ: ശാസ്ത്രം - Saasthram) കഴിയുന്ന ട്രാന്‍സ്ലിറ്ററേഷന്‍ (transliteration)
സ്കീമുകള്‍ ഇന്നു പ്രചാരത്തിലുണ്ട്. ഇത്തരം സ്കീമുകള്‍ ഉപയോഗിക്കുന്ന
ടൈപ്പിങ്ങ് ടൂളുകളും ഇന്നു ലഭിക്കും. ഇവയെല്ലാം യൂണീക്കോഡില്‍ അധിഷ്ടിതമാണ്
എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ എന്തു സാങ്കേതിക സഹായങ്ങളും നല്‍കാന്‍
തയ്യാറായ ഒരു വലിയ യൂസര്‍ ഗ്രൂപ്പും ഇവക്കുണ്ട്.

http://varamozhi.wikia.com/wiki/Varamozhi കുറേയേറെ വിവരങ്ങള്‍ ഈ ലിങ്കില്‍
നിന്നും ലഭിക്കും.
എന്നാല്‍ പ്രശ്നം ഭാഷ അറിയാത്തതാണെങ്കില്‍ ഇതുപകാരപ്പെടില്ല.

On 5/26/07, V. Sasi Kumar <sasi.fsf_at_gmail.com> wrote:
>
> On Sat, 2007-05-26 at 02:02 +0530, Arun Ravi wrote:
> >
> > ചര്‍ച്ചകള്‍ കഴിയുമെങ്കില്‍ മലയാളത്തിലാക്കുവാന്‍ ശ്രമിക്കുമോ?
> > ഗുണങ്ങള്‍ പലതാണ്.
>
> ഈ ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷെ ഇവിടെ പലര്‍ക്കും മലയാളം
> വായിക്കാനും മലയാളത്തില്‍ എഴുതാനും ബുദ്ധിമുട്ട്
> അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണല്ലോ പലരും എഴുതുന്നത് ഇംഗ്ലീഷിലാക്കിയത്.
> എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്ക് കഴിവതും മലയാളം ഉപയോഗിക്കണം എന്ന്
> നിഷ്കര്‍ഷിക്കാം.
>
> --
> V. Sasi Kumar <sasi.fsf_at_gmail.com>
> Free Software Foundation of India
>
>
> >
>

-- 
Warm Regards
Arun Ravi
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---
Received on ഞാ മെ 27 2007 - 00:10:42 IST

This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST