ശരിയാണ്.
യൂണിക്കോഡ് ഫോണ്ടുകളും ലിനക്സും ഉണ്ടെങ്കില്‍
മലയാളം കൈകാര്യം ചെയ്യല്‍ വളരെ എളുപ്പമാണ്
ലിനക്സ് ഉപയോഗിക്കുന്പോള്‍ മറ്റൊരു സോഫ് റ്റ്വെയറും ഉപയോഗിക്കാതെ എളുപ്പത്തില്‍
മലയാളം
എഴുതാം.
വിശദമായ ചര്‍ച്ചകള്‍ക്കും മറ്റും മലയാളം വഴിവയ്ക്കുമല്ലോ.
രണ്‍ജിത്ത് എസ്
On 5/26/07, Arun Ravi <arunravi.signs_at_gmail.com> wrote:
>
> സുഹൃത്തുക്കളെ,
>
> ചര്ച്ചകള് കഴിയുമെങ്കില് മലയാളത്തിലാക്കുവാന് ശ്രമിക്കുമോ?
> ഗുണങ്ങള് പലതാണ്.
>
> 1. കൂടുതല് വിപുലമായ പങ്കെടുക്കലുകള്
> 2. മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന മറ്റു കമ്മ്യൂണിറ്റികളുമായുള്ള
> ബന്ധം/കൊടുക്കല് വാങ്ങലുകള് (ഉദാ: ബ്ലോഗുകള് / മലയാളം വിക്കിപ്പീഡിയ /
> മറ്റു ചര്ച്ചാ ഗ്രൂപ്പുകള് എന്നിവ)
> 3. കൂടുതല് ജൈവമായ ചര്ച്ചാ വിഷയങ്ങള്. (ഭാഷ നമ്മുടെ ചര്ച്ചകളുടെ മുന്ഗണനകളെ
> സ്വാധീനിക്കാറുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്)
> 4. അച്ചടി മാധ്യമങ്ങളിലേക്കുള്ള എളുപ്പ വഴികള് (ചുരുങ്ങിയ പക്ഷം
> ശാസ്ത്രഗതിയിലെങ്കിലും ഈക്കൂട്ടത്തില് ഏതെങ്കിലും ചര്ച്ച
> പ്രസിദ്ധീകരിക്കണമെങ്കില് / പരാമര്ശിക്കപ്പെടണമെങ്കില്)
>
> മാത്രവുമല്ല ഡിജിറ്റല് ഡിവൈഡിനെയൊക്കെ പറ്റി വളരേയേറെ ഉല്ക്കണ്ഠകള് വളരുന്ന ഈ
> കാലഘട്ടത്തില് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുഹൃത്തുക്കളെങ്കിലും പ്രാദേശിക
> ഭാഷയില് അറിവു പ്രചരിപ്പിക്കപ്പെടുന്നതിനും സമാഹരിക്കപ്പെടുന്നതിനും സംഭാവനകള്
> നല്കണം എന്ന് എനിക്കു തോന്നുന്നു. വിക്കിപ്പീഡിയയിലേക്കുള്ള സംഭാവനകളും അതില്
> പെടും.അതു മറ്റൊരു ചര്ച്ചയാവുന്നതാവും നല്ലതെന്നുള്ളതിനാല്
> കൂടുതല് വിശദീകരിക്കുന്നില്ല
>
> താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
>
> http://varamozhi.wikia.com/wiki/Varamozhi
>
> ചിന്തകള് പങ്കു വയ്ക്കുക.
> --
> അരുണ് രവി
>
> >
>
-- Regards Ranjith S www.ossics.com --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on ബു മെ 30 2007 - 16:55:05 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST