[കേ.ശാ.സാ.പ] Re: ചര്ച്ചകള് മലയാളത്തില്

From: Praveen A <pravi.a_at_gmail.com>
Date: Wed, 30 May 2007 19:10:41 +0530

Compare the pdf attachment and you will know where is the problem.

2007/5/30, Manilal K M <libregeek_at_gmail.com>:
> ലിനക്സില് (Fedora Core 6) ചില ലിപികള് ഇപ്പോഴും പ്രശ്നമാണ്. screenshot കാണുക

അതിന് കാരണം ഫെഡോറയില്‍ ഉപയോഗിയ്ക്കുന്നത് ലോഹിത് എന്ന പുതിയ ലിപി
അക്ഷരരൂപമാണ്. പുതിയ ലിപിയെ പിന്തുണയ്ക്കണമെങ്കില്‍ വളരെ
പ്രയാസമായതിനാല്‍ (ശാസ്ത്രീയമല്ലാത്ത വെട്ടിമുറിയ്ക്കല്‍ കാരണം പല വളഞ്ഞ
വഴികളും ഉപയോഗിയ്ക്കേണ്ടി വരുന്നു) ഇതുവരെ ആരും ശരിയായി ചെയ്തിട്ടില്ല.

പിന്നെ പുതിയ ലിപി കൊണ്ടുവരാനുള്ള ഏക കാരണം ടൈപ്റൈറ്ററിന്റെ കീബോര്‍ഡില്‍
എല്ലാ മലയാള കൂട്ടക്ഷരങ്ങളും കൊള്ളുകയില്ല എന്നതായിരുന്നു. ഡിജിറ്റല്‍
സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടു കൂടി മലയാളത്തിന്റെ എല്ലാ ഭംഗിയും
വ്യക്തിത്വവും കൂട്ടുചേര്‍ന്ന കൂട്ടക്ഷരങ്ങളെ പൂര്‍ണമായും
പിന്തുണയ്ക്കാമെന്ന് വന്നപ്പോള്‍ എല്ലാ മലയാളികളും (വിക്കിപ്പീഡിയ,
ബ്ലോഗുകള്‍, ഓര്‍ക്കൂട്ട് കൂട്ടങ്ങള്‍ തുടങ്ങി കമ്പ്യൂട്ടറില്‍
മലയാളമുപയോഗിയ്ക്കുന്ന എല്ലാവരും) ഇതാണുപയോഗിയ്ക്കുന്നത് (രചന, അഞ്ചലി
എന്നീ ഏറ്റവും ജനപ്രിയ അക്ഷരരൂപങ്ങള്‍ മലയാളത്തിന്റെ തനത്
ലിപിയാണുപയോഗിയ്ക്കുന്നത്). ഫെഡോറ ഇനിയും വാശി
പിടിയ്ക്കുന്നതെന്തിനാണെന്ന് അവരോട് തന്നെ ചോദിച്ചു നോക്കുക (ഞങ്ങള്‍ പല
തവണ പറഞ്ഞു നോക്കി).

പിന്നെ നിലവിലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണം മൈക്രോസോഫ്റ്റ്
നിര്‍ണ്ണയിച്ച അക്ഷരരൂപ സ്റ്റാന്‍ഡേര്‍ഡിനനുസരിച്ച് നിര്‍മ്മിച്ച
അക്ഷരരൂപങ്ങളാണ് കൂടുതലും എന്നതാണ്. അതുകൊണ്ടുതന്നെ ചിത്രീകരണ
എഞ്ചിനുകളും (പാംഗോ - ഗ്നോം, ക്യൂട്ടി - കെഡിഇ, ഐസിയു - ഓപ്പണ്‍ ഓഫീസ്
എന്നിവയാണ് ജനപ്രിയമായവ) അതിനനുസരിച്ചാണ് വികസിപ്പിച്ചത്. സുരേഷ് ഈ
പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട് (വളരെ ചെറിയ ഒന്നു രണ്ട്
പ്രശ്നങ്ങളൊഴികെ ബാക്കിയെല്ലാം).

http://suruma.sarovar.org ല്‍ നിന്നും പാംഗോയുടെ പാച്ച് ഇന്‍സ്റ്റാള്‍
ചെയ്താല്‍ പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കാം (ഞാനിതാണുപയോഗിയ്ക്കുന്നത്).
ഇത് പാംഗോയില്‍ ഉള്‍‌പ്പെടുത്താനായി ശ്രമം നടന്നു കൊണ്ടിരിയ്ക്കുന്നു.
ലഭ്യമായിട്ടുള്ള അക്ഷരരൂപങ്ങളെല്ലാം മൈക്രോസോഫ്റ്റിന്റെ യൂണിസ്ക്രൈബ്
ചിത്രീകരണ എഞ്ചിനില്‍ പ്രവര്‍ത്തിയ്ക്കാനായി
വികസിപ്പിച്ചെടുത്തതായതിനാല്‍ അക്ഷരരൂപങ്ങളില്‍ ചെറിയ മാറ്റം വരുത്തേണ്ടി
വരുമെന്നാണേക പ്രശ്നം, അതിന്റെ പേരിലും വാശിപിടിയ്ക്കാന്‍
മലയാളികളുണ്ടെന്നതാണ് വലിയ പ്രശ്നം :-( വിന്‍ഡോസിലും ലിനക്സ് ചേര്‍ത്ത
ഗ്നു സിസ്റ്റത്തിലും വെവ്വേറെ അക്ഷരരൂപങ്ങളുപയോഗിയ്ക്കുന്നത്
ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമത്രേ !! ഇന്റര്‍നെറ്റിന്റേയും
യൂണികോഡിന്റേയും ഈ കാലത്തും പലരും ഇപ്പോഴും ‍ടൈപ്റൈറ്ററിന്റേയും ആസ്കി
അക്ഷരരൂപങ്ങളുടേയും ലോകത്താണ്.

ഈ ചര്‍ച്ചകളുടെ പൂര്‍ണരൂപം ഗ്നോമിന്റെ പിഴവ് ശേഖരത്തില്‍ ലഭ്യമാണ്.

http://bugzilla.gnome.org/show_bug.cgi?id=357790

ഈ പിഡിഎഫ് ഫയലിലെ മലയാള ചിത്രീകരണത്തില്‍ ഒരു തെറ്റെങ്കിലും (എന്റെ
അക്ഷരത്തെറ്റുകളൊഴികെ) കാണിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇനിയും ലിനക്സ്
ചേര്‍ത്ത ഗ്നു സിസ്റ്റത്തില്‍ മലയാളം ശരിയായി കാണാന്‍ പറ്റില്ലെന്ന്
പറയുന്നതിലര്‍ത്ഥമില്ല.

ഇനിയും ബാക്കിനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഞങ്ങടെ കൂടെ കൂടാം
 http://fci.wikia.com/wiki/SMC

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---

Received on വ്യാ മെ 31 2007 - 07:12:56 IST

This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST